Wikipedia Affiliate Button

Friday, March 21, 2008

പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

ഓണ്‍ലൈന്‍ പി.ഓ.സി. ബൈബിള്‍ തിരക്കി ധാരാളം വ്യക്തികള്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പി.ഓ.സി.യില്‍നിന്ന് ഇത് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചറിയുന്നപക്ഷം പ്രസ്തുത വിവരം അപ്‌ഡേറ്റ് ചെയ്യുന്നതാണ്. പ്രസ്തുത വിവരം ആരെങ്കിലും നേരത്തെ അറിഞ്ഞാല്‍ എന്റെ ബ്ലോഗില്‍ ഒരു കുറിപ്പിട്ടാല്‍ എനിക്കും വല്യ ഉപകാരമായിരിക്കും.

ക്രിസ്തീയ വിഷയങ്ങളില്‍ പങ്കുകൊള്ളാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ നിലവിലുള്ള നൊവേനകള്‍, ജപമാലകള്‍, കുരിശിന്റെ വഴി, മറ്റു പ്രാര്‍ത്ഥനകള്‍ എന്നിവ ടൈപ്പു ചെയ്ത് ഏവര്‍ക്കും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കിക്കൊണ്ട് സഹകരിക്കാവുന്നതാണ്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാലയുടെ പൂര്‍ണ്ണ ടെക്സ്റ്റ് ഓണ്‍ലൈന്‍ ആയിട്ട് ഇവിടെ ലഭ്യമാണ്. പ്രിന്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.